അടൂര്‍: കെഎസ്ആര്‍ടിസി ജങ്ഷനിലെ ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണംകോട് ചരുവിള പടിഞ്ഞാറ്റേതില്‍ മുഹമ്മദ് അനസ് (34), കരുവാറ്റ സൗത്ത് മൂന്നാളം കനക ഭവനില്‍ അഖില്‍ (31), തെങ്ങുംതാര അഖില്‍ സദനത്തില്‍ അഖില്‍ (30), അടൂര്‍ പന്നിവിഴ ഈട്ടിമുക്ക് മന്നത്തുംകരയില് പ്രശാന്ത് മോഹന്‍ (34) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തര്‍ ടൗണില്‍ റോഡ് ഉപരോധിച്ചിരുന്നു. ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിക്കുകയും നേതാക്കളുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പില്‍ വ്യാഴാഴ്ച പുലര്‍ച്ച സമരം അവസാനിപ്പിക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം മുതല്‍ അടൂരില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നുവരുകയായിരുന്നു.