Home State മൻസൂറിന്റെ കൊല ആസൂത്രിതമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്

മൻസൂറിന്റെ കൊല ആസൂത്രിതമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്

0

കണ്ണൂർ: കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊല ആസൂത്രിതമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ആക്രമത്തിനു പിന്നിൽ 25 അംഗ സംഘം. പതിനൊന്നു പേർ നേരിട്ട് പങ്കെടുത്തു. കണ്ടാലറിയുന്ന 14 പേരാണുള്ളത്. രക്തം വാർന്നാണ് മൻസൂർ മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, കേസിൽ അറസ്റ്റിലായ ഷിനോസിനെ റിമാൻഡ് ചെയ്തു. തലശേരി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. മൻസൂർ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇസ്‌മായിലിനാണ് അന്വേഷണ ചുതമല. അന്വേഷണസംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. പൊലീസ് കമ്മിഷണർ ആർ ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്.

എത്രയും വേഗം പ്രതികളെ കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ശേഷം വിലാപയാത്രയ്‌ക്കിടെയുണ്ടായ അനിഷ്‌ട സംഭവങ്ങളും പൊലീസ് അന്വേഷിക്കും.

മൻസൂർ വധത്തിൽ കസ്റ്റഡിയിലായ സി പി എം പ്രവർത്തകൻ ഷിനോസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യിൽ നിന്നും വീണുപോയ ആയുധമാകാമെന്നും പൊലീസ് പറയുന്നു. അതേസമയം, വിലാപയാത്രയ്‌ക്കിടെ സി പി എം ഓഫീസുകൾ തകർത്ത സംഭവത്തിൽ ഇരുപത്തിയൊന്നോളം ലീഗ് പ്രവർത്തകരെ ക‌സ്റ്റഡിയിലടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here