Home State തൊഴിലിടങ്ങളിലും വാക്സിനേഷൻ നൽകും ; ഏപ്രിൽ 11ന് ആരംഭിക്കാൻ കേന്ദ്ര നിർദ്ദേശം

തൊഴിലിടങ്ങളിലും വാക്സിനേഷൻ നൽകും ; ഏപ്രിൽ 11ന് ആരംഭിക്കാൻ കേന്ദ്ര നിർദ്ദേശം

0

ന്യൂഡെൽഹി : രാജ്യത്തെ തൊഴിലിടങ്ങളിൽ വാക്സിനേഷൻ പദ്ധതി ആരംഭിക്കാൻ തീരുമാനം. ഈ മാസം 11 മുതൽ സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കൊറോണ വാക്‌സിൻ ലഭ്യമാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത്. 45 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്‌സിൻ വിതരണം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരമാണ് നിലവിൽ വാക്‌സിൻ വിതരണം പുരോഗമിക്കുന്നത്.

സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇതു സംബന്ധിച്ച തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. കുറഞ്ഞത് നൂറുപേരുള്ള ഇടങ്ങളിൽ വാക്‌സിൻ നൽകും. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here