Home Local News കടപ്ലാമറ്റത്ത് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു; വ്യാജമദ്യ വിതരണമെന്ന് യുഡിഎഫ് : നിഷേധിച്ച് സ്റ്റീഫൻ ജോർജ്

കടപ്ലാമറ്റത്ത് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു; വ്യാജമദ്യ വിതരണമെന്ന് യുഡിഎഫ് : നിഷേധിച്ച് സ്റ്റീഫൻ ജോർജ്

0

കോട്ടയം: കടപ്ലാമറ്റത്ത് തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചങ്ങനാശേരി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. കോഴിഫാമിൽ വച്ചിരുന്ന ലോഷൻ എടുത്തു കഴിച്ചാണ് മരണം.

വ്യാജമദ്യം കുടിച്ചാണ് മരിച്ചതെന്നു യുഡിഎഫ് ആരോപിച്ചു. എക്സൈസ് പരിശോധന നടത്തുകയാണ്. യൂത്ത് ഫ്രണ്ട് (എം) നേതാവ് ആണ് വ്യാജമദ്യം വിതരണം ചെയ്തതെന്ന് യുഡിഎഫ് ആരോപിച്ചു.

കേരള കോൺഗ്രസ് (എം) നേതാവിന്റേതാണ് കോഴിഫാം. വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണം എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ ജോർജ് തള്ളി. എൽഡിഎഫ് ജയം ഉറപ്പായതോടെയാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here