അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തു; അറസ്റ്റിലായ പൊലീസ് ഓഫീസർ സച്ചിൻ വാസെ ആൾമാറാട്ടം നടത്തി

ന്യൂഡൽഹി: മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഓഫീസർ സച്ചിൻ വാസെ ആൾമാറാട്ടം നടത്തിയെന്ന് കണ്ടെത്തൽ. വാ സെയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി എൻഐഎ രംഗത്ത് വന്നു. കഴിഞ്ഞ മാസമാണ് മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കാണ്ടെത്തിയത്.

12 ലക്ഷം രൂപം ചെലവഴിച്ച് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 100 ദിവസങ്ങളോളം വാസെ ഒരു തട്ടിപ്പുകാരനെ പാർപ്പിച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പുകാരനെ നരിമാൻ പോയിന്റ് എന്ന ഹോട്ടലിൽ താമസിപ്പിക്കുന്നതിനായി സച്ചിൻ വാസെ ആൾമാറാട്ടം നടത്തിയതായും എൻഐഎ സംഘം കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സുശാന്ത് സദാശിവ് ഖാംകർ എന്ന പേരിലാണ് ഹോട്ടലിൽ റൂം ബുക്ക് ചെയ്തത്. ഒരു ബിസ്സിനസ്സുകാരനാണ് 12 ലക്ഷം രൂപയ്ക്ക് 100 ദിവസത്തേക്ക് റുമെടുത്തതെന്നും വാസെ ഇയാളെ സഹായിക്കുകയായിരുന്നുവെന്നുമാണ് എൻഐഎ സംഘം പറയുന്നത്.

ഒരു ഇന്നോവ കാറിൽ ഫെബ്രുവരി 16നാണ് സച്ചിൻ വാസെ ഹോട്ടലിൽ എത്തിയത്. പിന്നീട് മൂന്ന് ദിവസത്തിന് ശേഷം 20 തിയതി ലാൻഡ് ക്രൂസറിലാണ് അദ്ദേഹം മടങ്ങുന്നത്. ഈ രണ്ട് വാഹനങ്ങളും പിന്നീട് എൻഐഎ സീസ് ചെയ്തിരുന്നു. ഈ തിയതികളുമായി അദ്ദേഹം ലൈസൻസ് വൈലേഷൻ നടത്തിയന്നോരപിച്ച് വാസെയും സംഘവും മുംബൈയിൽ തടത്തിയ റെയ്ഡുമായി ഈ തിയതികൾ ഒത്തുപോകുന്നതായും അന്വേഷണ സംഘം വിലയിരുത്തി.