തമി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ പ്ര​ധാ​ന​മ​ന്ത്രിയുടെകാ​ലി​ൽ വീ​ഴു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് രാഹുൽ ഗാന്ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ പ്ര​ധാ​ന​മ​ന്ത്രിയുടെകാ​ലി​ൽ വീ​ഴു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മു​ഖ്യ​മ​ന്ത്രി ഇ. ​പ​ള​നി​സ്വാ​മിയെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയാണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും മു​ന്നി​ൽ പ​ള​നി​സ്വാ​മി ന​ട്ടെ​ല്ല് വ​ള​യ്ക്കു​ക​യാ​ണ്. നേ​താ​വി​ന്‍റെ കാ​ലി​ൽ തൊ​ടു​ക, ന​രേ​ന്ദ്ര മോ​ദി​യു​ടേ​യോ അ​മി​ത് ഷാ​യു​ടേ​യോ മു​ന്നി​ൽ വ​ണ​ങ്ങു​ക എ​ന്ന​താ​ണ് ബി​ജെ​പി​യി​ൽ സാ​ധ്യ​മാ​യ ഏ​ക​ബ​ന്ധം- രാ​ഹു​ൽ പ​റ​ഞ്ഞു.

ചെ​ന്നൈ​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മി​ത് ഷാ​യു​ടെ മു​ന്നി​ൽ വ​ണ​ങ്ങാ​ൻ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹം ചെ​യ്ത അ​ഴി​മ​തി മൂ​ലം അ​തി​നു നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ഇ​ത്ര​യും വ​ലി​യ ഭാ​ഷ​യും പാ​ര​മ്പ​ര്യ​വു​മു​ള്ള സം​സ്ഥാ​ന​മാ​യ ത​മി​ഴ്‌​നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മു​ന്നി​ൽ കു​മ്പി​ടു​ന്ന​ത് സ​ഹി​ക്കാ​നാ​വി​ല്ല. ത​മി​ഴ് ജ​ന​ത​യു​മാ​യി തു​ല്യ​ത​യി​ൽ അ​ധി​ഷ്ടി​ത​മാ​യ ബ​ന്ധ​മാ​ണ് ആ​വ​ശ്യം – രാ​ഹു​ൽ പ​റ​ഞ്ഞു.