Home State നടൻ പി സി സോമൻ അന്തരിച്ചു

നടൻ പി സി സോമൻ അന്തരിച്ചു

0

തിരുവനന്തപുരം: മുതിർന്ന നാടകപ്രവർത്തകനും നടനുമായ പി സി സോമൻ (81)അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി.

ധ്രുവം, കൗരവർ, ഇരുപതാം നൂറ്റാണ്ട്, ഫയർമാൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. അമച്വർ നാടകങ്ങളുൾപ്പെടെ 350-ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പിസി സോമൻ. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here