Home State മൊബൈല്‍ കടയില്‍ നിന്ന് 25 ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച യുവാവ് പിടിയിൽ

മൊബൈല്‍ കടയില്‍ നിന്ന് 25 ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച യുവാവ് പിടിയിൽ

0

കൊച്ചി : മൊബൈല്‍ കടയില്‍ നിന്ന് 25 ലക്ഷത്തോളം രൂപ വില വരുന്ന 45 ലേറെ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയ കേസിൽ യുവാവ് പിടിയിൽ. ഇടപ്പള്ളി ഈസി സ്‌റ്റോര്‍ മൊബൈൽസിൽ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച റാന്നി വൈക്കം വിളയില്‍ ലക്ഷം വീട് കോളനിയില്‍ രാജേഷ് കുമാറിനെ (29)യാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. ഈ മാസം 20ന് രാത്രിയിലായിരുന്നു മോഷണം.

സൈന്‍ ബോര്‍ഡ് ജോലിക്കാരനായ രാജേഷ് കുമാര്‍ രണ്ടുമാസം മുമ്പ് ഈ കടയില്‍ സൈന്‍ ബോര്‍ഡ് ജോലി ചെയ്തിട്ടുണ്ട്.ആ സമയത്തെ പ്ലാന്‍ അനുസരിച്ചായിരുന്നു കവര്‍ച്ച . 20ന് രാത്രി ബൈക്കിലെത്തിയ ഇയാള്‍ കടയോട് ചേര്‍ന്ന് നില്‍ക്കുന്ന പുളി മരത്തിനുമുകളില്‍ കയറി ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് കടയുടെ വാതിലിന്റെ വിജാഗിരി അറത്ത് മാറ്റിയാണ് അകത്തുകടന്നത്.

സിസിടിവിയില്‍ മുഖം കാണാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ കടയില്‍ വന്നിട്ടുള്ളവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എസ് ഐ ബാബു സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here