സി പി ഐ നേതാവ് സി എ കുര്യൻ അന്തരിച്ചു

മൂന്നാർ: മുതിർന്ന സി പി ഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി എ കുര്യൻ(88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൂന്ന് തവണ പീരുമേട് എം എൽ എയായിരുന്നു.എ ഐ ടി യു സിയുടെ അമരക്കാരനായിരുന്നു.തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.