ന്യൂഡെൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസിനെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. അടുത്ത ചീഫ് ജസ്റ്റിനെ ശുപാർശ ചെയ്യാൻ കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയോട് ആവശ്യപ്പെട്ടുവെന്നാണ് വാർത്ത. ഏപ്രിൽ 23 ന് നിലവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ എസ്എ ബോബ്ഡെ വിരമിക്കും.
ബോബ്ഡെ വിരമിക്കുന്ന സാഹചര്യത്തിൽ പിൻഗാമിയെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോൾ സുപ്രീംകോടതിയിലുള്ള ഏറ്റവും മുതിർന്ന ജഡ്ജിക്ക് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യതയുണ്ടാകും. നിലവിൽ ജസ്റ്റിസ് എൻവി രമണയാണ് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി.