Home State ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു

ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു

0

കണ്ണൂർ : കോൺഗ്രസ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പെ ധർമ്മടത്ത് ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. രഘുനാഥ് മൽസരിക്കട്ടെയെന്നാണ് കെ സുധാകരനും, കണ്ണൂർ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നിൽ നിർദേശം വെച്ചത്. എന്നാൽ കെ സുധാകരനോട് മൽസരിക്കാൻ ആവശ്യപ്പെട്ട് കെപിസിസി സമ്മർദ്ദം ശക്തമാക്കുകയായിരുന്നു.

തന്റെ അടുത്ത വിശ്വസ്തരുമായി ചർച്ച നടത്തിയ ശേഷം മൽസരിക്കാനില്ലെന്ന് കെ സുധാകരൻ കെപിസിസി നേതൃത്വത്തെ അറിയിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താനായിട്ടില്ലെന്നും അതിനാൽ മൽസരരംഗത്തു നിന്നും ഒഴിവാക്കിത്തരണമെന്നും സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാറിലെ കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാൻ കോൺ​ഗ്രസ് ആലോചിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മടത്തു വേണമെന്നും, അല്ലെങ്കിൽ റിബൽ ആയി മൽസരിക്കുമെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here