തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന് കൊഴുപ്പേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ഈ മാസം 30 മുതൽ ഏപ്രിൽ രണ്ടു വരെ പ്രധാനമന്ത്രി കേരളത്തില്‍ പര്യടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതിനിടെ കന്യാകുമാരിയിലും അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നൽകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഈ മാസം 24, 25, ഏപ്രില്‍ മൂന്ന് തീയതികളില്‍ കേരളത്തിൽ പ്രചാരണം നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.