Home State വാർഷിക പരീക്ഷയില്ല; ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക്​ ഓൾപാസ്; തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

വാർഷിക പരീക്ഷയില്ല; ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക്​ ഓൾപാസ്; തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: വാർഷിക പരീക്ഷയില്ലാതെ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക്​ ഓൾപാസ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. കൊറോണ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. എട്ടാം ക്ലാസ് വരെ ഓൾ പാസ് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസിന്​ പരീക്ഷ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്​. എന്നാൽ, കൊറോണ​ വ്യാപന പശ്​ചാത്തലത്തിലാണ്​ ഇത്​ ഉപേക്ഷിക്കാൻ ​വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചത്​.

നിബന്ധനകൾക്ക് വിധേയമായാണ്​ ഒമ്പതാം ക്ലാസുകാരെ വിജയിപ്പിക്കുക. ഇതിന്​ ഓൺലൈൻ ക്ലാസുകളിലെ ഹാജർ ഉൾപ്പെടെ പരിഗണിക്കും. കഴിഞ്ഞവർഷം പാദവാർഷിക, അർധ വർഷ പരീക്ഷകളുടെ മാർക്ക് കണക്കിലെടുത്തായിരുന്നു വിജയിപ്പിച്ചത്​. എന്നാൽ, ഇത്തവണ ഈ പരീക്ഷകളും നടത്തിയിട്ടില്ല.

10, പ്ലസ്​ ടു ക്ലാസുകളിലൊഴികെ മറ്റൊരു ക്ലാസിലും വാർഷിക പരീക്ഷ വേണ്ട എന്നാണ്​ തീരുമാനം. പ്ലസ്​ വൺ പരീക്ഷയെ കുറിച്ച്‌ പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ 10, പ്ലസ്​ ടു റിവിഷൻ ക്ലാസുകൾ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here