Home National ബ്ര​ഹ്മ​കു​മാ​രീ​സ് മേ​ധാ​വി ഡോ. ​ദാ​ദി ഹൃ​ദ​യമോ​ഹി​നി അ​ന്ത​രി​ച്ചു

ബ്ര​ഹ്മ​കു​മാ​രീ​സ് മേ​ധാ​വി ഡോ. ​ദാ​ദി ഹൃ​ദ​യമോ​ഹി​നി അ​ന്ത​രി​ച്ചു

0

ജ​യ്പു​ർ: ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ വി​ദ്യാ​ല​യം ആ​ത്മീ​യ മേ​ധാ​വി ഡോ. ​ദാ​ദി ഹൃ​ദ​യമോ​ഹി​നി (93) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യാ​യി സെ​യ്ഫി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​ജ​സ്ഥാ​ൻ മൗ​ണ്ട് അ​ബു​വി​ൽ ന​ട​ക്കും. ദാ​ദി ഗു​ൽ​സാ​ർ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മൃ​ത​ദേ​ഹം ഇ​ന്ന് അ​ബു റോ​ഡി​ലെ ബ്ര​ഹ്മ​കു​മാ​രീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രും. അ​വി​ടെ വെ​ള്ളി​യാ​ഴ്ച പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിൽ അംഗമായത് എട്ടാം വയസു മുതൽ. 140 രാജ്യങ്ങളിലായി 8000ൽ അധികം രാജയോഗ കേന്ദ്രങ്ങൾ ഇവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു.

122 രാജ്യങ്ങൾ സന്ദർശിച്ച് ബ്രഹ്മകുമാരീസിന്റെ സന്ദേശം പ്രചരിപ്പിച്ചു. ആത്മീയത, സാമൂഹിക സേവനം എന്നിവയിലെ സംഭാവനകൾ മാനിച്ച് ഒഡീഷ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഒട്ടേറെ രാജ്യാന്തര, ദേശീയ കൂട്ടായ്മയുടെ സംഘാടകയായിരുന്നു. 2020 മാർച്ച് 27 ന് രാജയോഗിനി ദാദി ജാനകിയുടെ നിര്യാണത്തിനു ശേഷമാണ് ആത്മീയമേധാവിയായി ചുമതലയേൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here