തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും മത്സരിക്കില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഹൈക്കമാൻഡുമായെല്ലാം ചർച്ച നടത്തിയിട്ടാവുമല്ലോ താനിത് പറയുന്നുണ്ടാകുക എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
കെപിസിസി പ്രസിഡൻറായതിനാൽ മത്സരിക്കണമോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.