Home National മലദ്വാരം വഴി ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റി 16കാരന് ദാരുണാന്ത്യം; രണ്ടുപേർ അറസ്റ്റിൽ

മലദ്വാരം വഴി ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റി 16കാരന് ദാരുണാന്ത്യം; രണ്ടുപേർ അറസ്റ്റിൽ

0

ലക്‌നൗ: ഉത്തർപ്രദേശിൽ മലദ്വാരം വഴി ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റി 16കാരന് ദാരുണാന്ത്യം. മൂന്ന് പേർ ചേർന്ന് നടത്തിയ ക്രൂരതയിൽ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തിൽ ആരോഗ്യനില മോശമായ കുട്ടി രണ്ടുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിലെ പിലിബിത്തിലാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടി അരിമില്ലിലാണ് ജോലി ചെയ്തിരുന്നത്.

മാർച്ച്‌ നാലിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ പിടികൂടിയ പ്രതികൾ മലദ്വാരത്തിലൂടെ എയർ കംപ്രസർ ഉപയോഗിച്ച്‌ ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

22നും 26നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരതയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയോട് പകയുള്ളത് കൊണ്ട് ചെയ്തതാണോ അല്ലെങ്കിൽ ഒരു രസത്തിന് ഉപദ്രവിച്ചതാണോ എന്ന കാര്യത്തിൽ പൊലീസ് വ്യക്തത തേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here