ബാസൽ: ഇന്ത്യൻ താരം പിവി സിന്ധു സ്വിസ് ഓപ്പൺ വനിതാ വിഭാഗം ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ. സെമി ഫൈനലിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെൽഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ: 22-20, 21-10. തായ്ലൻഡ് ഓപ്പണിൽ സിന്ധുവിനെ മിയ കീഴടക്കിയിരുന്നു. ഈ തോൽവിക്കുള്ള മധുരപ്രതികാരമായിരുന്നു സിന്ധുവിന്റേത്.
ലോക ഏഴാം നമ്പർ താരമായ സിന്ധു ഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനേയോ തായ്ലൻഡിന്റെ പോൺപാവി ചോച്ചുവോങ്ങിനേയോ നേരിടും.