കോല്‍ക്കത്ത: ജയസാധ്യത കുറവാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ധാരണയിലെത്തി. കോണ്‍ഗ്രസ് 92 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 165 സീറ്റിലും മത്സരിക്കും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്(ഐഎസ്എഫ്) 37 മണ്ഡലങ്ങളില്‍ ജനവധി തേടും.
എട്ട് ഘട്ടമായി 294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ്, 10, 17, 22, 16, 29 തീയതികളിലാണ് മത്സരം നടക്കുന്നത്. മേയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രധാന എതിരാളികള്‍.
തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികള്‍ക്കെതിരെ മികച്ച മത്സരം ലക്ഷ്യമിട്ടാണ് ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നത്. അടുത്തിടെ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ വന്‍ ജനപങ്കാളിത്തതോടെ റാലിയും ഇവര്‍ നടത്തിയിരുന്നു.
അടുത്തിടെ നടന്ന ചില അഭിപ്രാ സര്‍വേകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെയാണ് ഭരണം പ്രവചിക്കുന്നത്. ബി ജെ പി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഇടത്- കോണ്‍ഗ്രസ് സഖ്യം കാര്യമായ നേട്ടം കൈവരിക്കില്ലെന്നും അഭിപ്രായ സര്‍വേകളിലുണ്ടായിരുന്നു.