Home National റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിന് ശേഷം 14 കർഷകരെ കാണാനില്ല; ഇവരുടെ ഫോണുകൾ പ്രവർത്തിക്കാത്തത് ദുരൂഹമെന്ന് കർഷക സംഘടനകൾ

റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിന് ശേഷം 14 കർഷകരെ കാണാനില്ല; ഇവരുടെ ഫോണുകൾ പ്രവർത്തിക്കാത്തത് ദുരൂഹമെന്ന് കർഷക സംഘടനകൾ

0

ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം 14 കർഷകരെ കാണാനില്ലെന്ന് കർഷക സംഘടനകൾ. വ്യത്യസ്ത ഇടങ്ങളിൽ നിന്നുപോയ 14 കർഷകരുടെ മൊബൈൽ ഫോണുകൾ ഒരുപോലെ പ്രവർത്തിക്കാത്തത് ദുരൂഹമാണെന്ന് കർഷക നേതാക്കൾ പറഞ്ഞു. കാണാതായ 14 പേരും പഞ്ചാബ് സ്വദേശികളാണ്. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ഡൽഹി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഇവർ കസ്റ്റഡിയിൽ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളിലും എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ലക്ഷത്തിലധികം കർഷകർ ട്രാക്ടറുകളിലും നടന്നും ഡൽഹിക്കുള്ളിലേക്ക് കയറി. ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കർഷകരുടെ പട്ടികയാണ് ഡെൽഹി പൊലീസിൻ്റെ കയ്യിലുള്ളത്.

നൂറിലധികം പേർ ജാമ്യത്തിലിറങ്ങി. മറ്റുള്ളവർ തീഹാർ ജയിലിലുണ്ട്. കാണാതായ കർഷകരുടെ പേരുകൾ ദില്ലി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവർ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇവർ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല.

LEAVE A REPLY

Please enter your comment!
Please enter your name here