ചെന്നൈ: കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിൽനിന്ന് എത്തുന്നവർക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീൻ നിർബന്ധമാക്കി. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കർണാടകം എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന് ബംഗാൾ നിർദേശിച്ചു.
ബംഗാളിൽ ശനിയാഴ്ച ഉച്ചയ്ക്കു 12 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 72 മണിക്കൂർ മുമ്പ് ആർടി പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ വിമാനത്തിൽ ബംഗാളിൽ ഇറങ്ങാൻ കഴിയൂ.
കേരളത്തിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കർശനമായ പരിശോധന ആരംഭിച്ചു. വിമാനത്തിൽ എത്തുന്നവർ നിർബന്ധമായും ആർടി പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്‌നാട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
നേരത്തേ കർണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്രം ഡൽഹി സർക്കാരുകളും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.