കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിരയെ സിബിഐ ചോദ്യം ചെയ്തു. കൽക്കരി മാഫിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് സ്ഥിരമായി കൈക്കൂലി നൽകിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യൽ. നിലവിൽ ഒളിവിൽ കഴിയുന്ന പാർട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നാണ് ആരോപണം.
ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സിബിഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിഷേകുമായി ബന്ധമുള്ള തൃണമൂൽ കോൺഗ്രസിലെ യുവ നേതാക്കളുടെ വീട്ടിൽ ഇതിനകം സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിബിഐ എത്തുന്നതിന് തൊട്ടുമുമ്പ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവരുടെ വീട്ടിലെത്തി.
മരുമകനും കുടുംബത്തിനുമുള്ള പിന്തുണ അറിയിക്കാനാണ് മമത ചൊവ്വാഴ്ച രാവിലെതന്നെ സന്ദർശിച്ചത്. ഉടൻതന്നെ മമത മടങ്ങുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിക്കാതെയാണ് മമത എത്തിയത്. രുജിരയെ ചൊവ്വാഴ്ച ചോദ്യം ചെയ്യുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.
അനധികൃതമായി കൽക്കരി ഖനനം ചെയ്തതിനും കൽക്കരി കടത്തിയതിനും നവംബറിലാണ് സിബിഐ കേസെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു