ജിഎസ്ടി കുറവ് നികത്താൻ സംസ്ഥാനങ്ങൾക്ക് 5000 കോടി അനുവദിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ജിഎസ്ടി കുറവ് നികുത്തുന്നതിനായി 17-ാം പ്രതിവാര ഗഡു 5000 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ച്‌ കേന്ദ്ര സർക്കാർ. ജിഎസ്ടി നഷ്ടം നികത്തുന്നതിനായി കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ നാല് മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരു ലക്ഷം കോടി രൂപ നൽകിയിട്ടുണ്ട്.

23 സംസ്ഥാനങ്ങൾക്ക് ജമ്മു കാശ്മീർ, പുതുച്ചേരി, ഡെൽഹി എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് തുക ലഭിക്കുക. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, നാഗലാൻഡ്, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കാൻ കാരണം വരുമാനത്തിൽ ഇടിവുണ്ടായിട്ടില്ല.5.59 ശതാനം പിലശ നിരക്കിലാണ് ഈ ആഴ്ചയിലെ ധനസഹായത്തിന് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു.

ജിഎസ്ടി നഷ്ടപരിഹര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി ഒക്ടോബറിലാണ് പ്രത്യേക വായ്പയെടുക്കൽ ജാലകം ആവിഷ്‌കരിച്ചത്. ശരാശരി 4.83 ശതമാനം പലിശ നിരക്കിലാണ് ഒരു ലക്ഷം കോടി വായ്പയെടുത്തത്. തൊട്ടുമുമ്ബത്തെ ഗഡുവായി 6000 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 1.06 ലക്ഷം കോടി രൂപയുടെ അധിക വായ്പ അനുമതി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.