Home State കരിപ്പൂർ വിമാനത്താവളത്തിൽ നാലര കിലോ സ്വർണവുമായി 5 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നാലര കിലോ സ്വർണവുമായി 5 പേർ പിടിയിൽ

0

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നാലര കിലോ സ്വർണവുമായി 5 പേർ പിടിയിൽ. ഷാർജയിൽ നിന്നും വന്ന നാല് പേരും ദുബായിൽ നിന്നും വന്ന ഒരാളുമാണ് കസ്റ്റംസിന്റെ പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

രണ്ട് കോടിയോളം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കരിപ്പൂരിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടിയിരുന്നു.

47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാൻ എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here