തിരുവനന്തപുരം: വിലക്കറ്റവും മഹാമാരിയും മൂലം പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിച്ച് സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രബാല്യത്തിൽ വരും. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി.
വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്‌ളോർ റേറ്റിലേക്ക് മാറ്റുകയും ചെയ്തു. ഡ്രെയിനേജ്, സ്വീവറേജ് എന്നിവയ്ക്കും നിരക്ക് വർധന ബാധകമാണ്. ജലവിതരണ മേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി രണ്ട് ശതമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരക്ക് വർധനയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, വെള്ളക്കരം കൂട്ടിയത് കേന്ദ്ര നിർദേശ പ്രകാരമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ചെറിയെ വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്കിന്റെ അര ശതമാനമാണ് വർദ്ധന. ക്യാബിനറ്റ് ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം നടപ്പാക്കുവെന്ന് കെ കൃഷ്ണൻകുട്ടി പാലക്കാട്ട് പറഞ്ഞു.