Home State മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

0

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അടൂരിൽ വച്ചാണ് അപകടം ഉണ്ടായത്. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉമ്മൻചാണ്ടിക്ക് പരിക്കുകളില്ല. സുരക്ഷിതനാണ്. മറ്റൊരു വാഹനം ഏർപ്പാടാക്കി അദ്ദേഹം പുതുപ്പള്ളിക്ക് തിരിച്ചു.

ഉമ്മന്‍ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

വനിതയാണ് കാര്‍ ഓടിച്ചിരുന്നത്.ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുംവഴിയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here