മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മത്സരത്തിൽ രണ്ടാം സീഡ് റാഫേൽ നദാലിനെ കീഴടക്കി ഗ്രീസിൻറെ സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയിൽ. ക്വാർട്ടറിൽ ആദ്യ രണ്ടു സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു അഞ്ചാം സീഡായ സിറ്റ്സിപാസ് വിജയത്തിലെത്തിയത്. സ്കോർ: 3-6 2-6 7-6 (7-4) 6-4 7-5.
വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ റഷ്യയുടെ ലോക നാലാം നമ്പർ താരം ഡാനിൽ മെദ്വെദെവാണ് സിറ്റ്സിപാസിൻറെ എതിരാളി. മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഏഴാം സീഡ് ആന്ദ്രേ റുബ്ലെവിനെ കീഴടക്കിയാണ് മെദ്വെദെവ് സെമിയിൽ എത്തിയത്. സ്കോർ: 7-5, 6-3, 6-2. കരിയറിൽ ഇതാദ്യമായാണ് മെദ്വെദെവ് ഓസ്ട്രേലിയൻ ഓപ്പൺ സെമി കളിക്കുന്നത്.