ന്യൂഡെൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനി ഐഎൻഎസ് കരഞ്ച് നാവിക സേനയ്ക്ക് കൈമാറി. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ ഐഎൻഎസ് കരഞ്ച് ഔദ്യോഗികമായി നാവിക സേനയുടെ ഭാഗമാക്കും.
ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ മസഗോൺ ഡോക്ക് ലിമിറ്റഡാണ് (എംഡിഎൽ) അന്തർവാഹിനി നിർമ്മിച്ചത്.
മൂന്ന് വർഷത്തെ സമുദ്ര പരിശീലനം പൂർത്തിയായതോടെയാണ് അന്തർവാഹിനി നാവിക സേനയ്ക്ക് കൈമാറിയത്. എഡിഎൽ ചെയർമാനും, എംഡിയുമായ വൈസ് അഡ്മിറൽ നാരായൺ പ്രസാദും, വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് റിയാർ അഡ്മിറൽ ബി. ശിവകുമാറും കൈമാറ്റക്കരാറിൽ ഒപ്പുവെച്ചു.
ഡീസൽ – ഇലക്ട്രിക് പ്രഹരശേഷിയുള്ള അന്തർവാഹിനി അന്തർവാഹിനി പ്രൊജക്ട് 75 ന്റെ ഭാഗമായാണ് എംഡിഎൽ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായ അന്തർവാഹിനിയുടെ പരിശീലനം 2018 മുതലാണ് ആരംഭിച്ചത്. മാർച്ച് 10നും 15നും ഇടയ്ക്കുള്ള തിയതികളിൽ കരഞ്ച് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ നാവിക സേന സ്വന്തമാക്കുന്ന മൂന്നാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് കരഞ്ച്.