കോഴിക്കോട്: സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്കെതിരെ പാർട്ടി പ്രവർത്തകരുടെ ആക്രമണം. വാറണ്ടിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ സിപിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ ആണ് സംഭവം.
2016-ൽ നടന്ന സിപിഎം.- ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സിപിഎം പ്രവർത്തകനായ ആമ്പാട്ട് മീത്തൽ അശോകനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്. കുറ്റ്യാടി എസ് ഐ അനീഷ് അടക്കം നാല് പോലീസുകാർക്ക് നേരെയാണ്. ആക്രമണമുണ്ടായത്. പോലീസ് വാഹനവും അക്രമിക്കപ്പെട്ടു.