Home World താ​ജി​ക്കി​സ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ഡെൽ​ഹി ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ പ്രകമ്പനം

താ​ജി​ക്കി​സ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ഡെൽ​ഹി ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ പ്രകമ്പനം

0

ദു​ഷാ​ൻ​ബെ: മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​മാ​യ താ​ജി​ക്കി​സ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.3 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടു.

ഭ​യ​ച​കി​ത​രാ​യ ആ​ളു​ക​ൾ വീ​ടു​വി​ട്ട് പു​റ​ത്തേ​യ്ക്കി​റ​ങ്ങി ഓ​ടി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10:34ന് ​ആ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ശ്രീ​ന​ഗ​റി​ൽ​നി​ന്നും 450 കി​ലോ​മീ​റ്റ​ർ അ​ക​ലെ താ​ജി​ക്കി​സ്ഥാ​നാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here