ആലപ്പുഴ: ജില്ലയിൽ ഇന്ന് 506 പേർക്ക് കൊറോണ സ്ഥിരീകരിച്ചു .486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4 പേർ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.
4664 പേർ ചികിത്സയിൽ ഉണ്ട്. 392പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 68962 പേർ രോഗ മുക്തരായി.