Home Local News മൊബൈല്‍ പ്രണയത്തിൽ പതിമൂന്നുകാരിയെ വീഴ്ത്തി; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മൊബൈല്‍ പ്രണയത്തിൽ പതിമൂന്നുകാരിയെ വീഴ്ത്തി; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0

കൊല്ലം: മൊബൈല്‍ പ്രണയത്തിൽ പതിമൂന്നുകാരിയെ വീഴ്ത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. ചടയമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. പതിമൂന്നുകാരിയെ മൊബൈല്‍ ഫോണ്‍ വഴിയാണ് ഷഹിൻ പരിചയപ്പെട്ടത്.

പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കി വശത്താക്കി. തുടർന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കി.

നാളുകൾക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here