യൂത്ത് കോൺ​ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: അനധികൃത നിയമനങ്ങൾക്ക് എതിരേ പിഎസ് സി ഉദ്യോ​ഗാർത്ഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസ് നിരത്തിയ ബാരിക്കേട് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കുകയായിരുന്നു. എന്നാൽ, പൊലീസ് അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണെന്നായിരുന്നുവെന്നാണ് പ്രവർത്തകരുടെ ആരോപണം. മാർച്ചിന്റെ തുടക്കത്തിൽ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഇതിന് പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സെക്രട്ടേറിയറ്റിന് മുൻപിൽ സമരങ്ങൾ തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികൾ വീണ്ടും ആത്മഹത്യാ ശ്രമം നടത്തി. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റാ​ങ്ക് ലി​സ്റ്റ് ക്ര​മ​ക്കേ​ട്, അ​ന​ധി​കൃ​ത നി​യ​മ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്.