Home Pravasi news മലയാളി മാധ്യമപ്രവര്‍ത്തകന്‍ ബഹ്റൈനില്‍ അന്തരിച്ചു

മലയാളി മാധ്യമപ്രവര്‍ത്തകന്‍ ബഹ്റൈനില്‍ അന്തരിച്ചു

0

മനാമ: ബഹ്റൈനിലെ മാധ്യമപ്രവര്‍ത്തകന്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ സല്‍മാനിയയിലെ താമസസ്ഥലത്തിനടുത്തുള്ള ആയുര്‍വേദ സെന്ററില്‍ നിന്ന് മരുന്ന് വാങ്ങി തിരിച്ചു പോകാന്‍ നേരത്ത് അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

24 ന്യൂസിന്റെ ബഹ്റൈന്‍ റിപ്പോര്‍ട്ടറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. മാതാവ്: അന്നമ്മ. പിതാവ്: ജോസഫ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here