അർഹരായവരെ ഒഴിവാക്കി;എംബി രാജേഷിൻ്റെ ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയത് വിവാദത്തിൽ

തിരുവനന്തപുരം: ഉയർന്ന അക്കാദമിക് യോഗ്യതകളുള്ള ഉദ്യോഗാർഥികളെ മറികടന്ന് സംസ്കൃതസർവകലാശാലയിൽ സി പി എം നേതാവും മുൻ എംപിയുമായ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അസിസ്റ്റന്റ് പ്രൊഫസ്സർ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നൽകിയത് വിവാദത്തിൽ. രാജേഷിന്റെ ഭാര്യയ്ക്ക്   സംസ്കൃത സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം നൽകിയിരിക്കുന്നത്.

അക്കാദമിക് മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായ നപരിചയവുമുള്ള ഉദ്യോഗാർത്ഥികളെ
ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയത്.

ഗവൺമെൻ്റ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇൻറർവ്യൂവും കഴിഞ്ഞ് പി എസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 212 -ാം റാങ്കാണ് രാജേഷിന്റെ ഭാര്യക്ക്. സംസ്കൃത സർവകലാശാലയുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത പി എസ് സി റാങ്ക് പട്ടികയിൽ മുന്നിലുള്ള ഉദ്യോഗാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നൽകിയിരിക്കുന്നത്.

നേരത്തേ വിവാദങ്ങളെതുടർന്ന് എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞതിന് തൊട്ട് പിന്നാലെയാണ് രാജേഷിൻ്റെ ഭാര്യയുടെ നിയമനം.

കാലിക്കറ്റ്‌ സർവകലാശാലയിലെ സീനിയർ പ്രൊഫസ്സർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്യോഗാർഥി നിക്കായിരുന്നു ഒന്നാം റാങ്ക് ശുപാർശ ചെയ്തത്. എന്നാലിത് സമ്മർദ്ദങ്ങളുടെ പേരിൽ മാറ്റിയെന്നാണ് ആക്ഷേപം. ബാഹ്യ സമ്മർദത്തിന്റെ പേരിൽ ഒന്നാം റാങ്ക് നേടിയവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനമെന്ന് പരാതിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർവകലാശാലകളിൽ സിപിഎം അനുഭാവികളെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്നതിൻ്റെ ഉദാഹരണമായി ഇത് ചൂണ്ടികാണിക്കപ്പെടുന്നു.

രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നൽകിയതിന് സമാനമായാണ് കെ.കെ. രാഗേഷ് എംപിയുടെ
ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്റസ് ഡീനായി കണ്ണൂർ സർവകലാശാലയിലും, പി രാജീവ്‌ എക്സ് എംപി യുടെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസ്സറായി കൊച്ചിയിലും, മുൻ എം.പി, പികെബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസ്സറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

ഈ നിയമന തിരിമറി യെക്കുറിച്ചു് സമഗ്ര അന്വേഷണം നടത്തണമെന്നുമാവ ശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശ ശികുമാറും സെക്രട്ടറി എം ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകി.