കൊച്ചി: ഒരാഴ്ചയായി അനങ്ങാതിരുന്ന ഇന്ധനവില വീണ്ടും മുകളിലേക്ക് കുതിക്കുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും വർധിച്ചു. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി.
തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വർധിച്ചു. പുതുവര്‍ഷത്തിലെ ആദ്യമാസം മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി.
2018 ഒക്ടോബര്‍ നാലിനാണ് മുമ്പ് വില ഇത്രത്തോളം എത്തിയിരുന്നത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നു വില. എന്നാൽ ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറിൽ താഴെയാണ്.