Home Politics മഴുവന്നൂരിൽ ആസൂത്രണ കമ്മിറ്റിക്കെത്തിയ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

മഴുവന്നൂരിൽ ആസൂത്രണ കമ്മിറ്റിക്കെത്തിയ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

0

കൊച്ചി: മഴുവന്നൂര്‍ പഞ്ചായത്തിലെ ആസൂത്രണ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ആസൂത്രണ കമ്മിറ്റി യോഗത്തില്‍ അനധികൃതമായി പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.

സാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്നറിഞ്ഞ് ട്വന്റി ട്വന്റി പ്രവര്‍ത്തകരും രംഗത്തെത്തി. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ആസൂത്രണ കമ്മിറ്റിയുടെ വൈസ് ചെയര്‍മാനാണ് സാബു ജേക്കബ്.

പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്നാണ് യോഗത്തിനെത്തിയതെന്നാണ് സാബു ജേക്കബിന്റെ വാദം. ആസൂത്രണ കമ്മിറ്റി യോഗത്തിനെത്തിയ സാബുവിനെതിരെ കഴിഞ്ഞ ദിവസവും പ്രതിഷേധം നടന്നിരുന്നു. കാറില്‍ നിന്നും ഇറങ്ങാന്‍ സിപിഎം പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here