Home National സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം

സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം

0

ഭോപ്പാൽ: സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം വഴി തയ്യാറാക്കുന്ന ഫിനോയിൽ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഉത്തരവിറക്കി മധ്യപ്രദേശ് സർക്കാർ. പൊതുഭരണ വകുപ്പാണ് ഇത്തരവ് ഇറക്കിയത്.ഗോക്കളുടെ സംരക്ഷണത്തിനും പശുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തിൽ നിന്നുള്ള ഫിനോയിൽ ഉപയോഗിക്കണമെന്ന തീരുമാനം നവംബറിൽ ചേർന്ന ‘പശു മന്ത്രിസഭ’ എടുത്തിരുന്നു.

ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയിൽ നിർമാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേൽ വ്യക്തമാക്കി.രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഓഫീസുകളുടെ ശുചീകരണത്തിന് ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഉൽപാദനം തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യകത വർധിപ്പിക്കുകയാണ്. ഇനി പാൽ വറ്റിയ പശുക്കളെ ആരും തെരുവിൽ ഉപേക്ഷിക്കില്ല. ഇത് സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥയ്ക്ക് നല്ല മാറ്റം കൊണ്ടുവരുമെന്നാണ് വാദം.

LEAVE A REPLY

Please enter your comment!
Please enter your name here