Home Politics കെ.ആർ.ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി

കെ.ആർ.ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി

0

ആലപ്പുഴ: കെആർ ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താൽപര്യപ്രകാരമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നൽകിയതെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. നിലവിലെ പ്രസിഡന്റ് എഎൻരാജൻ ബാബു ജെഎസ്എസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകി. ആക്ടിങ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു. 1994 ൽ ജെഎസ്എസ് രൂപീകരിച്ച ശേഷ ആദ്യമായാണു ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്. അനാരോഗ്യം കാരണം ഗൗരിയമ്മ യോഗത്തിൽ പങ്കെടുത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here