മുംബൈ: രാജ്യത്തെ കൊറോണ വ്യാപനത്തെ തുടര്‍ന്നു ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ രഞ്ജി ട്രോഫിയിലൂടെ കളിക്കാര്‍ക്ക് ലഭിക്കേണ്ട മാച്ച് ഫീ നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. 87 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ഉപേക്ഷിക്കുന്നത്.എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് മാറ്റമുണ്ടാകില്ല.
മാര്‍ച്ച് അവസാനം ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താണു തീരുമാനം. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ നിര്‍ദേശങ്ങളും കണക്കിലെടുത്താണ് ഇത്തവണത്തെ ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
കൊറോണ നിയന്ത്രണങ്ങള്‍ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസി ഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.