ഡെൽഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം ചെറു സ്‌ഫോടനം

ന്യൂഡെൽഹി: ഡെൽഹി അബ്ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം. നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ അഞ്ചു കാറുകളുടെ ചില്ലുകൾ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

പ്രത്യേക പോലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ഡെൽഹിയിലെ എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണ് അബ്ദുൾ കലാം റോഡ്. ഇസ്രയേൽ എംബസിയുൾപ്പെടുന്ന മേഖല എല്ലായ്പ്പോഴും പൊതുവെ കനത്ത സുരക്ഷാ വലയത്തിലാണ്.

വിജയ്ചൗക്കിൽ നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരെ അകലത്തിലാണ് സ്ഫോടനമുണ്ടയാത്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ്ചൗക്കിലെത്തിയിട്ടുണ്ട്.