Home National റിപ്പബ്ലിക് ദിനത്തിലെ അക്രമം; നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ആഭ്യന്തര മന്ത്രാലയം

റിപ്പബ്ലിക് ദിനത്തിലെ അക്രമം; നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ആഭ്യന്തര മന്ത്രാലയം

0

ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അക്രമത്തിന് ആഹ്വാനം നൽകിയ നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സമരക്കാരോട് പാസ്പോർട്ട് തിരികെ നൽകാൻ ആവശ്യപ്പെടും.അതേസമയം റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിൽ ഡെൽഹി പൊലീസ് അറസ്റ്റ് തുടരുകയാണ്.

പഞ്ചാബി നടൻ ദീപ് സിദ്ദുവിനൊപ്പം കുപ്രസിദ്ധ അധോലോക നായകൻ ലക്ക സദാനക്കെതിരെയും ഡെൽഹി പൊലീസ് കേസെടുത്തു. ഇരുവർക്കും അക്രമങ്ങളിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.

അക്രമങ്ങളുമായി ബന്ധപ്പെട്ട് മേധാ പട്കർ ഉൾപ്പെടെ 37 നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡെൽഹി പൊലീസ് രജിസ്റ്റർ ചെയ്ത ഇരുപത്തിയഞ്ച് ക്രിമിനൽ കേസുകളിൽ 19 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here