കോട്ടയം: സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിൽ മുമ്പും ആരോപണം ഉയർന്നിരുന്നു. അന്ന് ഇതിനെല്ലാം മറുപടി നൽകിയിരുന്നു.
കേസ്
അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നെന്നും സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയോട് പ്രതികരിക്കവേ ജോസ് കെ. മാണി പറഞ്ഞു. സർക്കാരിനു മുന്നിൽ പല പരാതികളും വരും. അത് അന്വേഷിക്കേണ്ടത് സർക്കാറിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സോളാര്‍ കേസില്‍ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍. ഇരയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടിവരും. ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും സി ദിവാകരന്‍ പറഞ്ഞു.
സോളാര്‍ കേസ് സിബിഐക്ക് വിട്ടതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ഇടതുപക്ഷം ഉന്നയിച്ച ഗുരുതരമായ വിഷയമാണിത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കേസ് കൈമാറാന്‍ തീരുമാനമെടുത്തതു കൊണ്ടാണ് വലിയ രാഷ്ട്രീയ പ്രധാന്യം ലഭിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു.