ഡെല്‍​ഹിയിലെ ട്രാക്ടര്‍ റാലി റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് അവസാനിച്ച ശേഷം

ന്യൂ​ഡെല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ജ​നു​വ​രി 26 ന് ​ ഡെല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​മെ​ങ്കി​ലും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നെ ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പോ​ലീ​സ്. റാ​ലി ന​ട​ത്തേ​ണ്ട പാ​ത നി​ര്‍​ണ​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ട്രാ​ക്ട​റു​ക​ളു​ടെ എ​ണ്ണം ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി അ​വ​സാ​നി​ച്ച ശേ​ഷം രാ​വി​ലെ 11.30 ഓ​ടെ ട്രാ​ക്ട​ര്‍ റാ​ലി ആ​രം​ഭി​ക്കും.

ഡെല്‍​ഹി​യി​ലേ​ക്ക് ട്രാ​ക്ട​ര്‍ റാ​ലി​യാ​യി ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. അ​തി​നു ശേ​ഷം മ​ട​ങ്ങി​പ്പോ​ക​ണമെന്നും ഡെല്‍​ഹി പോ​ലീ​സ് പ​റ​യു​ന്നു.ര​ണ്ട് വ​ട്ട ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് ഡെല്‍​ഹി​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി​യ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി റാ​ലി ന​ട​ത്തു​മെ​ന്ന ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഉ​റ​പ്പി​ലാ​ണ് അ​നു​മ​തി. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഡെല്‍​ഹിയി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​ന​മു​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്.