Home Sports രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കും

രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കും

0

മുംബൈ: പുതിയ സീസണിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ നയിക്കും. സ്‌ക്വാഡിൽ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസൺ ക്യാപ്റ്റനാകുന്നത്. ഒപ്പം രാജസ്ഥാൻ റോയൽസിന്റെ പുതിയ ടീം ഡയറക്ടറായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയും ചുമതലയേൽക്കും.

മലയാളി താരത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് വന്നുച്ചേർന്നിരിക്കുന്നത്. ശ്രേയസ് അയ്യറിന് ശേഷം ഒരു ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് സഞ്ജു. ശ്രേയസ് ഡൽഹി കാപിറ്റിൽസിന്റെ ക്യാപ്റ്റനാണ്. ടീമിനെ നയിക്കാൻ കഴിയുന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്ന് സഞ്ജു പറഞ്ഞു.

2021 ഐപിഎൽ സീസണിൽ നിലനിർത്തുന്നതും വിട്ടുനൽകുന്നതുമായ താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അന്തിമദിനം ബുധനയാഴ്ച്ചയാണെന്നിരിക്കെ ഫ്രാഞ്ചൈസികൾ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങളെ ചുവടെ കാണാം.

സഞ്ജു സാംസൺ, ബെൻ സ്‌റ്റോക്ക്‌സ്, ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ, രാഹുൽ തെവാട്ടിയ, ജയദേവ് ഉനദ്ഘട്ട്, യശസ്വി ജയ്‌സ്വാൾ, റോബിൻ ഉത്തപ്പ, മായങ്ക് മാർഖണ്ഡെ, കാർത്തിക് ത്യാഗി, ആൻട്രൂ ടൈ, അനുജ് റാവത്ത്, ഡേവിഡ് മില്ലർ, റിയാൻ പരാഗ്, മഹിപാൽ ലോമ്രോർ, ശ്രേയസ് ഗോപാൽ, മനൻ വോറ.

LEAVE A REPLY

Please enter your comment!
Please enter your name here