ഭോപ്പാല്‍ : നാടിനെ നടുക്കുന്ന മറ്റൊരു കൊടും ക്രൂരത പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശില്‍ ബൈതൂല്‍ ജില്ലയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. 13 കാരിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു.
കല്ലും സ്ലാബുമെല്ലാം ഇട്ട നിലയില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ചിലർ കണ്ടെത്തുകയായിരുന്നു. ഉടന്‍ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിയതായി ബൈതുല്‍ പൊലീസ് സൂപ്രണ്ട് സിമാല പ്രസാദ് അറിയിച്ചു.
സംഭവത്തില്‍ 36 കാരനായ സുശീല്‍ വര്‍മ്മയെ പൊലീസ് അറസ്റ്റു ചെയ്തു. മോട്ടോര്‍ പമ്പ് ഓഫ് ചെയ്യുന്നതിനായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. അറസ്റ്റിലായ പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.