വാഷിംങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പുതിയ അക്കൗണ്ട് നൽകി ട്വിറ്റർ. പ്രസിഡന്റായി ചുമതയേൽക്കുന്ന ദിവസം അക്കൗണ്ടിന് പ്രസിഡന്റ് ഓഫ് അമേരിക്ക എന്ന സ്റ്റാറ്റസും ഔദ്യോഗിക പദവിയും നൽകും. ട്വിറ്റർ തുടങ്ങിയ കാലം മുതൽക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ടിലെ ഫോളവേഴ്സിനെ തുടർന്നു വരുന്നയാൾക്ക് ലഭിക്കുന്ന പിന്തുടർച്ചയാണ് ഉണ്ടായിരുന്നത്. ഇതിൽ ഫോളവേഴ്സ് ആരുമില്ല.
അക്കൗണ്ട് ആരംഭിച്ച് ആദ്യ ആറ് മണിക്കൂറിനുള്ളിൽ അക്കൗണ്ടിന് 400,000 ഫോളോവേഴ്സിനെ ലഭിച്ചു. ബൈഡന്റെ സ്വകാര്യ അക്കൗണ്ടിൽ നിലവിൽ 24 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഔദ്യോഗിക അക്കൗണ്ടിൽ ബൈഡൻ ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തു. ഔദ്യോഗിക ഹാൻഡിലുകൾ ജനുവരി 20 ന് ബൈഡെന്റെ അഡ്മിനിസ്ട്രേഷന് കൈമാറാൻ ട്വിറ്റർ പദ്ധതിയിടുന്നുണ്ട്.
2017 ൽ ട്രംപ് ഭരണകൂടം പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ ഏറ്റെടുത്തിരുന്നു. ഈ തീരുമാനം ട്വിറ്ററും ബിഡെൻ ട്രാൻസിഷൻ ടീമും തമ്മിൽ പിരിമുറുക്കമുണ്ടാക്കിയിരുന്നുവെങ്കിലും അതിൽ മാറ്റം വരുത്താൻ ട്വിറ്റർ തയ്യാറായില്ല. അതേസമയം, ബരാക് ഒബാമയിൽ നിന്നും ലഭിച്ച 12 ദശലക്ഷം ഫോളവേഴ്സുമായാണ് ഡോണൾഡ് ട്രംപ് ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്.