Home Entertainment റിലീസായതിന് തൊട്ടുപിന്നാലെ മാസ്റ്റര്‍ എച്ച്ഡി പതിപ്പ്‌ ചോര്‍ന്നു; തമിഴ് റോക്കേഴ്‌സിനൊപ്പം മറ്റു പൈറസി സൈറ്റുകളും

റിലീസായതിന് തൊട്ടുപിന്നാലെ മാസ്റ്റര്‍ എച്ച്ഡി പതിപ്പ്‌ ചോര്‍ന്നു; തമിഴ് റോക്കേഴ്‌സിനൊപ്പം മറ്റു പൈറസി സൈറ്റുകളും

0

ചെന്നൈ: വിജയ്, വിജയ് സേതുപതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ ചോർന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് തമിഴ് റോക്കേഴ്സടക്കമുള്ള വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. റിലീസായതിന് തൊട്ടുപിന്നാലെയാണ് പൈറസി വെബ്സൈറ്റുകൾ ചിത്രത്തെ കടന്നാക്രമിക്കാൻ തുടങ്ങിയത്.

ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്.

കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററിൽ സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. അതിനിടെയാണ് പൈറസിയെന്ന ഭീഷണിയും. സിനിമകൾ പ്രചരിപ്പിക്കുന്ന സൈറ്റുകളെ കണ്ടെത്തി നിർജീവിമാക്കുമ്പോൾ പുതിയ സെറ്റുകൾ പൂർവ്വാധികം ശക്തിയോടെ മുളച്ചുപൊന്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here