മഹാരാഷ്ട്ര മന്ത്രിയുടെ മകളുടെ ഭർത്താവിനെ എൻസിബി കസ്റ്റഡിയിൽ വിട്ടയക്കാൻ കോടതി ഉത്തരവ്

മുംബൈ : ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മകളുടെ ഭർത്താവിനെ എൻസിബി കസ്റ്റഡിയിൽ വിട്ടയക്കാൻ കോടതി ഉത്തരവ്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 18 വരെയാണ് സമീർ ഖാനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ലഹരിമരുന്ന് കേസിലെ പ്രതികളുമായി പണമിടപാട് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം സമീർ ഖാനെ എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതികളുമായി സമീർ ഖാൻ 20,000 കോടി രൂപയുടെ പണമിടപാട് നടത്തിയതായി എൻസിബി കണ്ടെത്തിയിരുന്നു.

എൻസിബി അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പൗരൻ കരൺ സജ്നാനിയുമായി പണമിടപാട് നടത്തിയതായാണ് കണ്ടെത്തിയിരുന്നത്. തുടർന്നാണ് സമീർ ഖാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.