Home State സംസ്ഥാനത്ത് തിയേറ്ററുകൾ ബുധനാഴ്ച മുതൽ തുറക്കും

സംസ്ഥാനത്ത് തിയേറ്ററുകൾ ബുധനാഴ്ച മുതൽ തുറക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ബുധനാഴ്ച മുതൽ തുറക്കും. വിജയ് ചിത്രം മാസ്റ്റർ തന്നെയാകും തിയേറ്ററിൽ ആദ്യമെത്തുന്ന സിനിമ. മുഖ്യമന്ത്രി സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

എല്ലാ തർക്ക വിഷയങ്ങളു൦ ഇതോടെ അവസാനിച്ചതായി സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചു. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ച നടത്തിയിരുന്നു.

പിന്നാലെ തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ അംഗീകരിച്ച് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. മറ്റ് മലയാള സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിനിമയുടെ മുതൽമുടക്ക് അനുസരിച്ച് റിലീസ് ചെയ്യേണ്ട തിയറ്ററുകളുടെ എണ്ണം തീരുമാനിക്കു൦.

LEAVE A REPLY

Please enter your comment!
Please enter your name here