Home State ബാംഗ്ളൂരിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബൈക്കപടം;ഹെൽമറ്റ് തെറിച്ച് പോയി; യുവാവിന് ദാരുണാന്ത്യം

ബാംഗ്ളൂരിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബൈക്കപടം;ഹെൽമറ്റ് തെറിച്ച് പോയി; യുവാവിന് ദാരുണാന്ത്യം

0

പെരുമ്പാവൂർ: ജോലി സ്ഥലമായ ബാംഗ്ളൂരിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ പട്ടാമ്പി കൂറ്റനാട് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. വളയൻചിറങ്ങര പുളിയാമ്പിളളി സ്വദേശി ഗോകുൽ കൃഷ്ണനാ (28)( ഉണ്ണി)ണ് മരിച്ചത്. അപകടത്തിൽ പെട്ട ഗോകുലിൻ്റെ തലയിൽ നിന്ന് ഹെൽമറ്റ് തെറിച്ച് പോയി തലയിടിച്ച് വീണാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.

ഇന്ന്(തിങ്കളാഴ്ച) വെളുപ്പിന് രണ്ട് മണിക്ക് കൂറ്റനാടാണ് അപകടം ഉണ്ടായത്. ബൈക്ക് മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് എത്തിയവരാണ് ഗോകുലിനെ ആശുപത്രിയിലെത്തിച്ചത്. മറ്റു വാഹനങ്ങൾ ഇടിച്ചതിൻ്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഉണ്ടായിരുന്നില്ല.

വീഴ്ചയുടെ ആഘാതത്തിൽ ഗോകുലിൻ്റെ തലയിലുണ്ടായ അന്തരീകരക്തസ്രാവമാണ് മരണകാരണം. അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു. പുളിയാമ്പിളളി ഗീതാഭവനിൽ രാജഗോപാലിൻ്റെയും ഗീത ടീച്ചറുടേയും മകനാണ്. സഹോദരൻ ഗോപി കൃഷ്ണ

LEAVE A REPLY

Please enter your comment!
Please enter your name here